ആധുനിക കേരള വാസ്തു ഒരു ചരിത്ര യാത്ര
പൗരാണിക ഭാരതീയ വാസ്തു കല എന്നത് പ്രധാനമായും രണ്ടു ഗോത്ര സംസ്കാരത്തിനെ ബന്ധപ്പെട്ടിരിക്കുന്നു .
ആര്യൻ സംസ്കാരത്തിന്റെ സംഭാവനയായ ഉത്തരേന്ത്യൻ വാസ്തുവും ദ്രാവിഡ സംസ്കാരത്തിൽ നിന്നും രൂപംകൊണ്ട ദക്ഷിണേന്ത്യൻ വാസ്തു ശൈലിയും .
രണ്ടു സംസ്കാരങ്ങളും കറുപ്പും വെളുപ്പും പോലെ വെത്യസ്തങ്ങളാണ് .
എങ്കിൽ തന്നെയും കാലാകാലങ്ങളിൽ ഉണ്ടായി വന്ന ബന്ധങ്ങളുടെയും വ്യപാരങ്ങളുടെയും ഭാഗമായി പല മേഖലകളിലും പരസ്പര കൈമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .
അതിൽ സുപ്രധാനമായ ഒന്നാണ് വാസ്തു കലാ ശിലയിൽ സംഭവിച്ച സമാനതകളും വെത്യാസങ്ങളും .
എന്നിരുന്നാലും ഉത്തരേന്ത്യൻ വസ്തു ശൈലിയിൽ ആര്യ സംസ്കാരത്തിന്റെയും
ദക്ഷിണേന്ത്യൻ വാസ്തു ശൈലിയിൽ ദ്രാവിഡ സംസ്കാരത്തിന്റെയും വ്യക്തമായ പ്രതിഫലനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും .
ക്രിസ്തു വർഷാരംഭത്തിനു ഏകദേശം 3000 വർഷങ്ങൾക്കു മുൻപാണ് ആര്യന്മാർ കിഷക്കാൻ യുറോപ്പ് പേർഷ്യ ദക്ഷിണ റഷ്യ എന്നിവിടങ്ങളില നിന്നും ഭാരതത്തിലേക്ക് ചേക്കേറിയത് .
എന്നാൽ അതിനു ഏകദേശം 45000 വർഷങ്ങൾക്കു മുൻപേ ഉത്തരേന്ത്യയിൽ ആഫ്രിക്കയിൽ നിന്നും കുടിയേറിയവർ ആയിരുന്നു ദ്രാവിഡർ എന്നാണ് ചരിത്രത്തിലെ ചില താളുകൾ സൂചിപ്പിക്കുന്നത് .
അറേബ്യൻ നാടുകളുടെ ദക്ഷിണ മേഖലയില കൂടിയാണ് ദ്രാവിഡർ ഭാരതത്തിൽ എത്തിയത് എന്നാണു കരുതപ്പെടുന്നത് .
സമധാന പ്രിയരായിരുന്ന കർഷക സമൂഹായിരുന്നു ദ്രാവിഡർ എന്നാണു ചരിത്രം തെളിയിക്കുന്നത് .
എന്നാൽ യുറോപ്പിൽ നിന്നും മറ്റും എത്തിയ ആര്യന്മാർ അങ്ങനെ ആയിരുന്നില്ല അവർ ദ്രാവിഡരെ ദക്ഷിണ ഇന്ത്യയിലേക്ക് തുരത്തി ഓടിച്ചു .
ആര്യരുടെ ആഗമനത്തിനു ശേഷമാണു സിന്ധു നദീ തട സംസ്കാരത്തിന് ജന്മം ലഭിച്ചത് എന്ന് ചര്ത്രം കുറിക്കുന്നു .
പിന്നീട് ഉണ്ടായ സാംസ്‌കാരിക വിപ്ളവം തീർച്ചയായും ഇരു ഗോത്രതിന്റെയും മിശ്രിതം തന്നെയായിരുന്നു .
ഇരു ഗോത്രങ്ങളുടെയും സ്വധീനതിലായ ഭാരതത്തിന്റെ വാസ്തു കാലഘട്ടങ്ങളെ 6 രീതിയിൽ തരം തിരിക്കനാകും .
1. ഇന്ഡസ് വാലി സിവിലൈസേഷൻ കാലഘട്ടം (2700bc -1700bc)
2.മഹാജനപഥ കാലഘട്ടം (1500bc-200ad)
3. മദ്ധ്യ ഭാരതീയ കാലഘട്ടം (200ad-1200ad)
4.മുഗൾ സാമ്രാജ്യ കാലഘട്ടം (1500ad-1857ad)
5.കൊളോണിയൽ കാലഘട്ടം (1500ad-1947ad)
6. സ്വതന്ത്ര ഭാരത കാലഘട്ടം (1947- പ്രെസെന്റ്)
ഇന്ഡസ് വാലി സിവിലൈസേഷൻ അഥവാ സിന്ധു നദീതട സംസ്കാര കാലഘട്ടങ്ങളിൽ മുതൽ തന്നെ വളരെ വിവേകപരവും ആസൂത്രണപരവുമായ പദ്ധതികളും നിർമ്മാണപ്രക്രിയകളും നടന്നിരുന്നതായി നമുക്ക് അറിയാവുന്നതാണ് .
1260000 ചതുരശ്ര കി മി ചുറ്റളവിലാണ് സിന്ധൂനദീതട സംസ്കാരം പടർന്നു പന്തലിച്ചു നിന്നിരുന്നത് .
ഇപ്പോഴുള്ള പാകിസ്താൻ മേഘലയിലാണ് ഇതിന്റെ ഉത്ഭവം .ഹാരപ്പ , മോഹന ജോ ദാരോ ,കാളിബംഗ ,ധോളവീര എന്നിവ ഈ കാലഘട്ടങ്ങളിലെ സുപ്രധാന വാസകേന്ദ്രങ്ങൾ ആയിരുന്നു .
ഈ നഗരങ്ങളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചാൽ നമുക്ക് അവയുടെ ആസൂത്രണ മികവു കാണുവാൻ സാധിക്കും .
കിണറുകളും ,ഓടകളും ,കുളിമുറികളും ,ശൌചാലയങ്ങളും എന്ന് വേണ്ട ഒരു സമൂഹത്തിനു അത്യന്താപേക്ഷിതമായ അനവധി സൗകര്യങ്ങൾ അവിടെയുണ്ടായിരുന്നു എന്നത് നമ്മെ അത്ഭുതപ്പെടുതിയെക്കാം.
പിന്നീടുള്ള കാലങ്ങളിൽ ഈ സൗകര്യങ്ങൾ കൂടിയതല്ലാതെ കുറഞ്ഞു കാണാൻ സാധിക്കില്ല .
1500bc മുതൽ 200ad വരെയുള്ള കാലമാണ് മഹാജനപഥ യുഗം എന്ന് അറിയപ്പെടുന്നത് .
ഈ കാലഘട്ടങ്ങളിലാണ് ക്ഷേത്രങ്ങളും ഗുഹാ മന്ദിരങ്ങളും ബുദ്ധമത വസ്തുകലകളും ഉടലെടുത്തത് .
സ്തൂപങ്ങളും വിഹാരങ്ങളും ഉള്ള ക്ഷേത്രങ്ങളും നിർമ്മിച്ചത് ഈ കാലത്താണ് .
പടികൾ ഉള്ള കുളങ്ങളും കിണറുകളും നിർമ്മിച്ചു .
മഹാജനപഥത്തിന്റ അവസാന കാലഘട്ടത്താണ് ശ്രദ്ധിക്കപ്പെടുന്ന മാറ്റങ്ങൾ കൈവന്നത് .
ഗുഹാക്ഷേത്രങ്ങലായ അജന്ത എല്ലോറ നിർമ്മിക്കപ്പെട്ടു .
ഈ കാലത്തേ ചക്രവര്ത്തി ആയിരുന്ന അശോക ചക്രവർത്തി തന്റെ പ്രജകൾക്കായി ആശുപത്രികളും അത് പോലെ മൃഗങ്ങൾക്കുള്ള ആശുപത്രികളും നിർമ്മിച്ചു .
ബുദ്ധമത വിദ്യാലയങ്ങളും അദ്ധേഹത്തിന്റെ സംഭാവനയാണ് .
മദ്ധ്യ ഭാരതീയ കാലഘട്ടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് 200ad മുതൽ 1500ad വരെയുള്ള കാലതിനെയാണ് .
ഈ കാലഘട്ടങ്ങളിൽ രൂപം കൊണ്ടത് ഭാരതത്തിന്റെ പ്രാചീന കലാ സ്വത്തായ ക്ഷേത്ര ശില്പ്പ കലകളാണ് .
ഇത്രയേറെ സാങ്കേതിക വിദ്യകളുള്ള ഈ കാലത്തിൽ പോലും നിർമ്മിക്കാനാവാത്ത അത്ര ആകർഷണീയം ആയതും അമ്പരപ്പിക്കുന്ന തരത്തിലുള്ള
സർഗ്ഗാത്മകവുമായ കൊതുപനികലോടെയും അസൂത്രതയോടും കൂടിയുള്ള സമുച്ചയങ്ങലാണ് ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത് .
കൊണാർക്ക് സൂര്യക്ഷേത്രം , ഘജുരാഹോ ക്ഷേത്ര ശ്രുംഘലകൾ ,ബേലൂർ ,ഹോയസല ,സോമാനധപുരം ,തഞ്ചാവൂർ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങൾ അതിനു ഉത്തമ ഉദാഹരണങ്ങളാണ് .
ദ്രാവിഡ വാസ്തു കലയുടെ ഏറ്റവും ശ്രേഷ്ടമായ ഏടുകൾ ആയിരുന്നു ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടത് .
സർവകലാശാലകളും ദക്ഷിണേന്ത്യയിലെ അതിശയിപ്പിക്കുന്ന ക്ഷേത്ര മന്ദിരങ്ങളും ഈ കാലത്തെ ദ്രാവിഡ സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ഉത്തമ ഉദാഹരണങ്ങളാണ് .
ചതുര ആകൃതിയിൽ ഉള്ള മതിൽക്കെട്ടും അവയുടെ മദ്ധ്യഭാഗത്തായി നിലകൊള്ളുന്ന ഗോപുരങ്ങളും പടിവാതിലുകളും
ഉൾവശത്തുള്ള തൂണുകളിൽ താങ്ങി നില്ക്കുന്ന മണ്ഡപങ്ങളും , പടിപ്പുരകളും ,വരാന്തകളും ,നാല് വശങ്ങളിലേക്ക് ചരിഞ്ഞു നില്ക്കുന്ന മേൽക്കൂരകളും എല്ലാം ദ്രാവിഡ വസ്തു കലയുടെ പ്രത്യേകതകൾ ആണ് .
ചില സമാനതകൾ ഒഴിച്ചാൽ ദക്ഷിണേന്ത്യൻ വസ്തു ശൈലിയിൽ നിന്ന് അല്പ്പം വെത്യാസമുള്ളതാണ് കേരളീയ വാസ്തു .
എന്തുകൊണ്ടെന്നാൽ മറ്റുള്ള പ്രവിശ്യകളിൽ കൊത്തുപണികളും മറ്റും ചെയ്തിരുന്നത് കല്ലിലും പാറകളിലും ആയിരുന്നെങ്കിൽ കേരളത്തില അത് വൃക്ഷത്തിന്റെ തടികളിൽ ആയിരുന്നു .
മാത്രമല്ല പണ്ടുകാലം മുതൽക്കേ ക്ഷേത്രങ്ങളുടെയും ഗൃഹങ്ങളുടെയും മറ്റും നിർമ്മാണ ശൈലികളിലും ആസൂത്രനങ്ങളിലും കേരള വസ്തു വേറിട്ട് നില്ല്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും .
മറ്റു ദ്രാവിഡ മേഘലകളിൽ കല്ലും മണ്ണും പാറകളും കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുമ്പോൾ ,
കേരളത്തില ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലും ഓടുകളും ഓലകളും വച്ച് മേഞ്ഞ മേൽക്കൂരകളും തേക്കിലും വീട്ടിയിലും പാകിയ തറകളും കൊത്തുപണികളും ആയിരുന്നു കാണാൻ കഴിഞ്ഞിരുന്നത് .
തന്ത്ര സമുച്ചയ ,തച്ചു ശാസ്ത്ര ,മനുഷ്യാലയ ചന്ദ്രിക ,ശില്പ രത്ന എന്നിവയായിരുന്നു കേരളീയ വസ്തു ശൈലിയിൽ ഉപയോഗിച്ചിരുന്ന പ്രധാന വസ്തു ശാസ്ത്രങ്ങൾ .
ഇവയുടെയെല്ലാം സ്വാധീനം പുരാതന കേരളത്തില നിർമ്മിക്കപ്പെട്ടിട്ടുള്ള സമുച്ചയങ്ങളിൽ വ്യക്തമായി പ്രതിഫലിച്ചു കാണാവുന്നതാണ് .
1500ad മുതൽ 1857ad വരെയാണ് മുഗൾ സാമ്രാജ്യ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് .
ഏകദേശം ഈ സമയത്ത് തന്നെയാണ് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലഘട്ടവും ഉണ്ടായിരുന്നത് 1500ad മുതൽ 1947ad വരെ .
ഈ കാലയളവിൽ കേരളത്തിന്റെ കാലവസ്ഥയുടെയും ചൈന ,പേർഷ്യ , യൂറോപ്പ് എന്നിവരുമായുള്ള ദീർഘ കാലത്തെ വ്യാപാര വ്യവസായത്തിന്റെയും ഫലമായി
അവിടങ്ങളിലുള്ള വാസ്തു ശൈലികളുടെയും പ്രത്യക്ഷമായ സ്വാധീനം കാണുവാൻ സാധിക്കും .
ബുദ്ധമത രാജ്യങ്ങളായ ചൈന , ജപ്പാൻ , തായ്ലന്റ് , ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിലെയും കേരളത്തിലെയും ക്ഷേത്ര മന്ദിരങ്ങൾ തമ്മിൽ പ്രകടമായ സാമ്യം നമുക്ക് കാണുവാൻ സാധിക്കും .
ചരിത്രങ്ങളിൽ പറയുന്നത് ദ്രാവിഡർ ആദ്യ കാലങ്ങളിൽ പണി കഴിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെയും കേരളത്തിലെ ക്ഷേത്രങ്ങളുടെയും മന്ദിരങ്ങൾ സാമ്യമുള്ളവയാണ് എന്നാണ് .
ഹിമാലയങ്ങളിൽ നിലനിന്നിരുന്ന അത്തരം മന്ദിരങ്ങൾ കാലാവസ്ഥ വെതിയാനങ്ങളിലും യുദ്ധകാലഘട്ടങ്ങളിലും നാമാവശേഷമായി പോയിരിക്കാം .
ആ ശൈലിയാകാം ബുദ്ധമതത്തിന്റെ കൂടെ നാട് കടന്നു മറ്റു ബുദ്ധമത രാഷ്ട്രങ്ങളിൽ എത്തിച്ചേർന്നത് .
ദ്രാവിഡ വാസ്തു ശാസ്ത്രത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന കേരളീയർ പില്ക്കാലത്ത് നിർമ്മിച്ചതും അത്തരം രീതിയിൽ ഉള്ളവ ആയിരുന്നത് കൊണ്ടാകാം ഈ സാമ്യം കാണാൻ കഴിയുന്നത് .
കൊളോണിയലിസം കഴിഞ്ഞുള്ള കാലങ്ങളിൽ ഇന്ത്യ ഒട്ടാകെയുള്ള മേഘലകളിൽ കണ്ടത് സംസ്കാരത്തിലും , സൗകര്യ ക്രമീകരണത്തിലും ,ജീവിത ശൈലികളിലും ,ഭക്ഷണ ക്രമങ്ങളിലും പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റമാണ് .
ഇങ്ങനെ സകല മേഘലകളിലും ഉണ്ടായ പാശ്ചാത്യ വൽക്കരണം വാസ്തു ശൈലിയിലും വാസ്തുവിനെ കുറിച്ചുള്ള കേരളീയരുടെ ചിന്തകളിലും സ്വാധീനം ചെലുത്തി .
പണ്ടൊക്കെ ഏക്കറുകൾ കണക്കിന് ഉള്ള സ്ഥലത്ത് വീട് വച്ച് താമസിച്ചിരുന്നവർ അതിലും കൂടുതൽ സൗകര്യങ്ങളോടെ മിതാമയ സ്ഥലപരിമിതിയിൽ ഭവനങ്ങൾ നിർമ്മിക്കാൻ തുടങ്ങി .
കീട്ടിടങ്ങളിൽ നിന്നും ദൂരെ മാറി നില കൊണ്ടിരുന്ന ശൌചാലയങ്ങൾ 90 കാലഘട്ടങ്ങൾ ആയപ്പോളേക്കും സൗകര്യത്തിനു വേണ്ടി വീടിനു ചേർന്ന് പണികഴിപ്പിക്കാൻ തുടങ്ങി .
2000 കാലഘട്ടങ്ങളിൽ അവ വീടിനുള്ളിലേക്ക് പ്രവേശിച്ചു .
കല്ലും മണ്ണും സിമന്റും വച്ചുള്ള ഗൃഹ നിർമ്മാണം വന്നതോടെ തടിപ്പണികളുടെ തോത് കുറയുകയും മരങ്ങള വെട്ടിമുറിക്കുന്നത് കുറയുകയും ചെയ്തു എന്നത് സന്തോഷ ദായകമാണ് .
പത്തൊൻപതാം നൂട്ട്ടണ്ടിനു ശേഷം നാം കണ്ടത് വാസ്തു ശൈലിയിൽ പാശ്ചാത്യ സംസ്കാരത്തിന്റെ ശക്തമായ അധിനിവേശമായിരുന്നു .
കുളങ്ങൾ , കളിക്കുവാനുള്ള മൈതാനങ്ങൾ ,എന്ന് വേണ്ട ആശുപത്രിയും, ചന്തയും വിദ്യാലയങ്ങളും ഉൾപ്പടെ ഒരു മനുഷ്യ സമൂഹത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്ള ഫ്ളാറ്റുകൾ ആണ് .
കൂടുതൽ സൗകര്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയിൽ, മിതമായ സ്ഥലപരിമിതിയിൽ കഴിയാവുന്നത്ര താമസ സൗകര്യങ്ങൾ എന്നാ നഗര വാസ്തുശാസ്ത്രം ,
അത് തീർച്ചയായും പൂർണ്ണമായി പാശ്ചാത്യ രാജ്യങ്ങളിലെ ആധുനിക വാസ്തു ശാസ്ത്രത്തിൽ നിന്നും കടം കൊണ്ടവയാണ് എന്നതിൽ സംശയമില്ല . പക്ഷെ സ്വതന്ത്രമായി ഭവനങ്ങൾ നിർമ്മിക്കുന്നവരും ധാരാളമായി ഉണ്ട് നഗരങ്ങളിൽ.
തച്ചു ശാസ്ത്രവും വാസ്തുശാസ്ത്രവും എല്ലാം കൃത്യമായി നോക്കി പുരാതന ശൈലിയിലുള്ള പടിപ്പുരകളും ,പൂമുഖവും ,വരാന്തയും ,ചാരുപടികളും ,നടുമുറ്റവും ,നാലുകെട്ടും ,പൂജ മുറിയും മട്ടുപ്പാവും
എല്ലാം ഉള്ക്കൊല്ലിച്ചു ആധുനിക സൗകര്യങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും കൂട്ടുപിടിച്ച് ഭവനനിർമ്മാണം പൂർത്തിയാക്കുന്നത് അടുത്തിടെയായി പ്രശസ്തിയാർജ്ജിക്കുന്ന ഒരു രീതിയാണ് .
അക്ഷരാർഥത്തിൽ ഒരു പ്രാശ്ചാത്യ - ദ്രാവിഡ മിശ്രിതമായ വാസ്തു ശൈലി . അതിൽ നിർമ്മാതാക്കൾ വിജയിക്കുകയും അവർ അതിൽ പൂർണ്ണ സംത്രുപ്തരുമാണ് .
എങ്കിലും പഴയ കാലഘട്ടങ്ങളിൽ കൊത്തുപണികളിലും ആസൂത്രണ മികവിലും കണ്ടിരുന്ന സർഗ്ഗാത്മകത മാത്രം തിരികെ വന്നില്ല .
അവ ഇന്നും ആ പുരാതന ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും തൂണുകളിലും ചുവരുകളിലും മേല്ക്കൂരകളിലും സ്വസ്ഥമായി സമാധാനമായി വിശ്രമിക്കുകയാണ് .
ആ സർഗ്ഗാത്മകതയെകൂടി ആധുനിക കേരളീയ വാസ്തു ശൈലിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ കേരള വാസ്തു ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ടമായ വാസ്തു ശൈലിയായി മാറിയേക്കാം .
No comments:
Post a Comment