Thursday, December 4, 2014

കിസ്സ് ഓഫ് ലവ്

കിസ്സ് ഓഫ് ലവ് സത്യമോ അതോ കാപട്യമോ???






കിസ്സ് ഓഫ് ലവ് അഥവാ സ്നേഹത്തിന്റെ ചുംബനം ഭാരതത്തിൽ വൈറസുപോലെ  പടർന്നുകൊണ്ടിരിക്കുന്ന പുതിയ തലമുറയുടെ ആവിഷ്കാരമായ സമരമുറയാണിത്.മഹാത്മാ ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹവും ശിപായി ലഹളയും തുടങ്ങി നൂറാണ്ടുകൾ നീണ്ട സമര മുറകൾ സമൂഹത്തിന്റെ പല കോണുകളിൽ നിന്ന് നേരിട്ട് കണ്ടും കേട്ടും വായിച്ചും മനസിലാക്കിയവരാണ് ഭാരതിയർ. ഗാന്ധിജിയെ പോലെയുള്ളവർ ഉപ്പു കൊണ്ട് സത്യാഗ്രഹം നടത്തിയ ഭാരതത്തിൽ അത് "ഉമ്മ" കൊണ്ടാണ് ഇന്ന് നടത്തുന്നത്.ഇന്ത്യയിൽ ആദ്യമായിട്ടാണ് ചുംബനത്തിനെ ഒരു സമരായുധം ആക്കി മാറ്റിയിരിക്കുന്നത്. അഭ്യസ്ഥ വിദ്യരുടെ    നാടായ നമ്മുടെ സ്വന്തം കേരളത്തിൽ നിന്ന് തന്നെയാണ് ഈ വിചിത്ര സമരത്തിന് തിരി കൊളുത്തിയിരിക്കുന്നത്. സാധാചാര വാദം ചമഞ്ഞ് സ്നേഹിക്കുന്ന പുതു തലമുറയെ കുറേ സങ്കടനകളിൽ പെട്ട ആളുകൾ കല്ലെറിയുന്നു എന്ന കാരണമാണ്  ഈ സദാചാര വാദികൾക്ക് എതിരെ ഇങ്ങനെയൊരു സമരമുറ പുറത്തെടുക്കാൻ പുതുതലമുറയെ പ്രേരിപിച്ചത് എന്നതാണ് വക്താകൾ പറയുന്നത്.സദാചാരവാദം  ചിലപോഴൊക്കെ അതിന്റെ പരിധി ലംഘിക്കുന്നു  എന്നത് സത്യമാണ് .എങ്കിലും അതിനെതിരെ  പുറത്തെടുക്കേണ്ടിയിരുന്ന പ്രഥമ സമരമുറ ഇത് തന്നെ ആയിരുന്നോ ? "ചുംബന സമരം" അതായിരുന്നോ ഇതിനു എതിരെ പ്രതികരിക്കെണ്ടിയിരുന്ന ആയുധം എന്നാണ് ഈ രണ്ടു കൂട്ടരിലും ഉൾപെടാത്തവരുടെ ചോദ്യം.ആ ചോദ്യത്തിന് മാത്രമല്ല അങ്ങനെ അനേകം ആളുകളുടെ ഉള്ളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആരാഞ്ഞുകൊണ്ട് നമുക്ക് ചുംബനത്തിന്നെയും ചുംബന സമരത്തെയും കുറിച്ച് ചർച്ച ചെയാം.
വളർന്നു വരുന്ന സദാചാര വാദികളും അവരുടെ വകതിരിവില്ലാത്ത പ്രതികരണങ്ങളും ആണ് കേരളത്തിൽ നിന്ന് ഇങ്ങനെയൊരു സമരമുറ രൂപം കൊള്ളാൻ കാരണം എന്നാണ് സമരത്തിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.ആദ്യം അവരുടെ ഭാഗത്ത് നിന്ന് തന്നെ ചിന്തിക്കാം,അവർ പറയുന്നതിൽ തെറ്റുണ്ടെന്നു വാദിക്കാനവില്ല.എന്തെന്നാൽ കേരള സമൂഹത്തിനു വളരെ നന്നായി അറിയാവുന്ന കാര്യമാണ് നിയമ വ്യവസ്ഥ കൈയിൽ എടുക്കുന്ന സദാചാര പോലീസും അവരുടെ ക്രൂരമായ പ്രവർത്തന രീതികളും.ഈ സദാചാര പോലീസിന്റെ മുൻപിൽ ഭാര്യയോ ഭർത്താവോ ഇല്ല...ആങ്ങളയോ പെങ്ങളോ ഇല്ല,അച്ഛനോ മകളോ ഇല്ല. മൗലികമായ  യാതൊരു ചിന്തയും തിരിച്ചറിവും ഇല്ലാതെ തന്നെയാണ് ഇവരിൽ ഭൂരിഭാഗം സദാചാര വാദികളും പ്രവർത്തിക്കുന്നതും  പ്രതികരിക്കുന്നതും. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടത് തീർച്ചയായും നമ്മുടെ സംസ്ഥാനത്തെ നിയമ പാലകർ തന്നെയാണ്. അവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമം ആവാണ്ട് ആവുംബോഴാണ് സദാചാര പോലീസ് ഉണ്ടാവുന്നതും അവരുടെ പ്രവർത്തനം അതിര് കടക്കുന്നതും അതിനെതിരെ ഇത്തരത്തിലുള്ള പ്രതിഷേധ സമരങ്ങൾ ഉണ്ടാവുന്നതും. കാര്യക്ഷമമായ രീതിയിൽ വകത്തിരിവോട്കൂടി നിയമപരിപാലനം നടത്തിയിരുന്നുവെങ്കിൽ ഇന്നത്തെ ഈ സാഹചര്യം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ ? സദാചാര പോലീസിനെ നമുക്ക് പൂർണമായും തള്ളികളയാൻ സാധിക്കില്ല. കേരളത്തിൽ പിടിക്കപെടുന്ന പല സംഭവങ്ങളും സംശയപരമായ സാഹചര്യങ്ങളിൽ തന്നെയാണ്. എന്നാൽ ചില പ്രത്യേക സംഭവങ്ങൾ ന്യായീകരിക്കുവാൻ  കഴിയാത്ത വിധം നീച്ചമാകുന്നുമുണ്ട്. ഒരു പക്ഷെ ഈ സദാചാര പോലീസ് കേരള പോലീസ് ചെയ്യാൻ മറക്കുന്ന ഈ ജോലി എ എറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പല സംഭവങ്ങളും പിടിക്കപ്പെട്ടെക്കാം. നിയന്ത്രണമില്ലാത്ത രീതിയിൽ പുതു തലമുറ അധപതിച്ചു പോകില്ലായിരുന്നു. ഭാരതത്തിന്റെ പലയിടങ്ങളിലും പൊതു നിരത്തുകളിലും അല്ലാതെയും നടക്കുന്ന അനാശാസ്യ സംഭവങ്ങൾ കേരളത്തിൽ ഇത്രയെങ്കിലും കുറഞ്ഞിരുന്നുവെങ്കിൽ അതിനു കാരണം ഈ സദാചാര പോലീസിൻമേലുള്ള ഭയം ഒന്നുകൊണ്ടു മാത്രമാണ് എന്ന് പറയാതെ വയ്യ. എത്രയൊക്കെ ന്യായീകരിച്ചാലും ചില സംഘടനകൾ സദാചാര വാദത്തിനെ മുതലെടുത്ത് ജാതിമതപരമയ വൈരാഗ്യങ്ങളും പ്രതികാരങ്ങളും തീർക്കുവാൻ ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമാണ്.

                                നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിന്റെയും ഭാരതത്തിന്റെയും സംസ്കാരം ഇപ്പോഴത്തേത്  പോലെ ആയിരുന്നില്ലല്ലോ.അരയ്ക്കു മീതെ ശരീരം മറയ്ക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല അന്നത്തെ താഴ്ന്ന ജാതികാർക്ക്. പ്രഭുകന്മാർക്ക് എന്തും ആവാമായിരുന്ന കാലഘട്ടം. ആ ദുരവസ്ഥയിൽ നിന്നും നമ്മുടെ സംസ്ക്കാരവും  സാമൂഹിക അരാജകത്വവും ഈ അളവിൽ മാറിയതിൽ യൂറോപ്പ്യൻ സംസ്കാരം തീര്ച്ചയായും നമ്മുടെ സംസ്കാരത്തെ വലിയൊരു തോതിൽ സ്വാധീനിച്ചിട്ടുണ്ട്.എന്നിരുന്നാലും സംസ്കാരവും രീതികളും അതതു നാട്ടിലെ സാഹചര്യങ്ങളും മനുഷ്യരുടെ ഇടപെടലിനെയും കാലാവസ്ഥയെയും എല്ലാം ബന്ധപെട്ടതാണ്. അതുകൊണ്ട് തന്നെ ഒരു സംസ്കാരത്തിലെ ഏടുകൾ കടം കൊള്ളുമ്പോൾ നമ്മുക്ക് ഗുണം ചെയ്യുന്നവയും നമ്മുടെ നാടിനും കാലാവസ്ഥയ്ക്കും,മനുഷ്യരുടെ മാനസികാവസ്‌ഥക്കും യോജികുന്നവയാണോ എന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്.
യൂറോപ്പ്യൻ സംസ്കാരത്തിനെ പൂർണമായും ആകർഷിച്ചു അനുകരിക്കുകയും അതിന് പൂർണമായും സ്വതന്ത്രത അനുവദിക്കുകയും ചെയ്താൽ തീർച്ചയായും കേരളത്തിൽ സാമൂഹിക അവസ്ഥ വളരെ ശോച്ചനീയമായി തീരും  എന്നതിൽ യാതൊരു സംശയവുമില്ല. കാരണം യൂറോപ്യരുടെ മാനസികാവസ്ഥയിൽ ചിന്തിക്കുവാനും പ്രവർത്തികുവാനും കെൽപ്പുള്ള പാരമ്പര്യം അല്ല കേരളത്തിന്റേത്.മലയാളി വളർന്ന് വന്ന സംസ്കാരവും സാഹചര്യവും അതല്ല. അതുകൊണ്ട് തന്നെ സമൂഹത്തിനോട് നമുക്കുള്ള കടമയാണ് നാം ഇവിടെ കാണിക്കേണ്ടത്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് ഒരു യൂറോപ്പ്യൻ ഛായമാത്രം കൊടുക്കുക.യൂറോപ്പ്യൻ സംസ്കാരത്തിന്റെ നല്ല വശങ്ങൾ സ്വീകരികുക. അവരുടെ എത്രയോ ഗുണങ്ങൾ ഉണ്ട് നമുക്ക് അനുകരിക്കാൻ. അല്ലാതെ ഈ പതിനെട്ടാംമുറ ആയിരുന്നോ തുടക്കത്തിൽ തന്നെ പുറത്തു എടുക്കേണ്ടിയിരിക്കുന്നു? ആദ്യം പ്രതികരിക്കേണ്ടത്  ഇങ്ങനെ തന്നെ ആയിരുന്നോ ?? ചിന്തിച്ചു നോക്കുക...

No comments:

Post a Comment